Apr 21, 2026 07:07 PM

(www.panoornews.in)ഏപ്രിൽ 14ന് കൊടിയേറിയ ഉത്സവം 21 ന് ആറാട്ടോടെയാണ് സമാപിച്ചത്.രാവിലെ ഏഴിന് ഉഷ ശീവേലി, ആറാട്ട് ഹോമം, ആറാട്ട് ബലി, പത്തിന് ക്ഷേത്രചിറയിൽ ആറാട്ടിന് എഴുന്നള്ളിക്കൽ, ആറാട്ട് പൂജ, തിരിച്ചെഴുന്നള്ളിക്കൽ എന്നിവക്ക് ശേഷമാണ് ഉത്സവം കൊടിയിറങ്ങിയത്. കലശാഭിഷേകത്തിന് ശേഷം ഉച്ചയോടെ ആറാട്ട് സദ്യ നടന്നത്. വർഷങ്ങളായി നടക്കുന്ന ആറാട്ട് സദ്യയിൽ മൂവായിരത്തോളം ആളുകൾ പങ്കെടുക്കാറുണ്ടെന്ന് തിരുവങ്ങാട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സി.എം ശ്രീജിത്ത്,

ശ്രീരാമ സേവാ സമിതി പ്രസിഡണ്ട് അഡ്വ. ശങ്കരനാരായണൻ എന്നിവർ പറഞ്ഞു. ദേവസ്വത്തിന്റെയും, ശ്രീരാമ സേവാ സമിതിയുടെയും, മറ്റ് ഭക്ത ജന കൂട്ടായ്മകളുടെയും, നാട്ടുകാരുടെയും പ്രവർത്തനമാണ് ഉത്സവ വിജയത്തിൽ പ്രധാനമായതെന്ന്

മാനേജിംഗ് ട്രസ്റ്റി എൻ ആർ അജയകുമാർ, പ്രദേശവാസിയും, ബിജെപി മുൻ ജില്ലാ പ്രസിഡണ്ടുമായ

എൻ. ഹരിദാസ് എന്നിവർ പറഞ്ഞു. കെ എം ധർമ്മപാലൻ, വി.പി ഷീജ, കെ.പി അജേഷ് എന്നിവരുൾപ്പടെ നിരവധിയാളുകൾ നേതൃത്വം നൽകി.വൈകിട്ട് 6.30ന് കളമെഴുത്തും പാട്ടും, പൂജയും നടന്നു

This year's Vishu festival at Thiruvangad Sree Ramaswamy Temple has begun; thousands attend the Aarattu Sadhya

Next TV

Top Stories










News Roundup






Entertainment News