തലശേരി: (www.thalasserynews.in)ആദ്യമായി ഗ്യാരണ്ടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച ഗ്യാരണ്ടിയിൽ ഒരു നയാപൈസ നൽകാത്ത തെലങ്കാന മുഖ്യമന്ത്രിയാണ് കേരളത്തിലെ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയതെന്നും പ്രകാശ്‌കാരാട്ട് പറഞ്ഞു. പുതിയബസ്‌സ്‌റ്റാന്റ്‌പരിസരത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ആറ് ഗ്യരണ്ടിയാണ് തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒരു സ്‌ത്രീക്ക് മാസം 2500 രൂപയായിരുന്നു അതിലൊന്ന്. സ്‌ത്രീകൾ വലിയ സന്തോഷത്തിലാണ് വോട്ട് ചെയ്‌തത്. 25മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കൊടുത്തില്ല. 62,500 രൂപ കുടിശ്ശികയാണ്. ഇതാണ് കോൺഗ്രസ് ഗ്യാരണ്ടിയുടെ അവസ്ഥ. കേരളത്തിലെ കോൺഗ്രസ് ഗ്യാരണ്ടിയും തെലങ്കാനയിലേത് പോലെയാവും. ബദൽ നയങ്ങളും ക്ഷേമ–വികസന കാഴ്‌ചപ്പാടുമാണ് എൽഡിഎഫ് പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്
കാരാട്ട് പറഞ്ഞു.
കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം മനസ്സിലാക്കാതെയാണ് രാഹുൽ ഗാന്ധി സിപിഐ എം–ബിജെപി ഡീൽ ആരോപണം ഉന്നയിക്കുന്നത്. വാസ്‌തവവിരുദ്ധമായ പ്രചാരവേലയാണ് തുടരെ നടത്തുന്നത്. കേരളത്തിൽ ആർഎസ്‌എസ്–ബിജെപി മുന്നേറ്റത്തെ തടയുന്നത് സി പി എമ്മിന്റെ സാന്നിധ്യമാണ്. സംഘ്‌പരിവാർ രാഷ്‌ട്രീയത്തെ പ്രതിരോധിച്ച നൂറ് കണക്കിന് സഖാക്കളെയാണ് അവർ കൊലപ്പെടുത്തിയത്. കമ്യൂണിസ്‌റ്റ് നേതാവായ പിണറായിവിജയനെയും ആർഎസ്‌എസ് പ്രചാരകായ മോഡിയെയും രാഹുൽ ഗാന്ധി തുലനം ചെയ്യുന്നതും ചരിത്രബോധമില്ലാത്തതിനാലാണ്. വിവരക്കേടാണ് രാഹുൽ ഗാന്ധിവിളിച്ചുപറയുന്നത്.


കോൺഗ്രസ് ഉപമുഖ്യമന്ത്രിയായിരുന്ന ഹിമന്ദ് ബിശ്വശർമയാണ് ആസാമിൽ ബിജെപി മുഖ്യമന്ത്രി. കോൺഗ്രസ് മന്ത്രിസഭയിലെ മൂന്ന് പേർ ബിജെപി സർക്കാറിലും മന്ത്രിമാരാണ്. മൂന്ന് മുൻപിസിസി പ്രസിഡന്റുമാർ ബിജെപിയിലെത്തി. ബിജെപിയിലേക്ക് ആളെ സപ്ലൈ ചെയ്യുന്ന പാർടിയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാറും ചേർന്ന് നടപ്പാക്കിയ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം പിണറായി വിജയനും എൽഡിഎഫും നടപ്പാക്കിയതാണെന്ന് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ്. വർഗീയ കലാപങ്ങളില്ലാത്ത നാടാക്കി കേരളത്തെ നിലനിർത്താൻ എൽഡിഎഫ് തുടർന്നും അധികാരത്തിലെത്തണം –പ്രകാശ് കരാട്ട് പറഞ്ഞു.
അഡ്വ എം.എസ്.നിഷാദ് അധ്യക്ഷനായി
അഡ്വ എ എൻ ഷംസീർ ,
കാരായി രാജൻ, സി കെ . രമേശൻ ,എം.സി. പവിത്രൻ. കാരായി ചന്ദ്രശേഖരൻ ,സി.പി.ഷൈജൻ പ്രകാശൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Senior CPM leader Prakash Karat said that none of the Congress' election guarantees can be trusted; LDF held an election rally in Thalassery



.gif)


































.jpeg)





