38 വർഷം രാജ്യ സേവനത്തിന് ശേഷം വിരമിച്ച് നാട്ടിൽ എത്തിയ സി ആർ പി എഫ് ഡപ്യൂട്ടി കമാണ്ടൻ്റ് ധർമ്മടത്തെ എ.എം പ്രദീപ് കുമാറിന് തലശേരി റയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്

38 വർഷം രാജ്യ സേവനത്തിന് ശേഷം  വിരമിച്ച് നാട്ടിൽ എത്തിയ സി ആർ പി എഫ് ഡപ്യൂട്ടി കമാണ്ടൻ്റ് ധർമ്മടത്തെ എ.എം പ്രദീപ് കുമാറിന്   തലശേരി റയിൽവേ സ്റ്റേഷനിൽ  ഉജ്വല വരവേൽപ്
Sep 2, 2025 10:58 AM | By Rajina Sandeep

തലശേരി:(www.thalasserynews.in)  38 വർഷം രാജ്യ സേവനം നടത്തി വിരമിച്ച് നാട്ടിൽ എത്തിയ സി ആർ പി എഫ് ഡെപ്യൂട്ടി കമാണ്ടൻ്റ് എ.എം പ്രദീപ് കുമാറിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്. സി ആർ പി എഫ് ജവാൻ മാരുടെ കൂട്ടായ്മയായ കണ്ണൂർ സി ആർ പി എഫ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

രാവിലെ കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രദീപ് കുമാറിനെ കൂട്ടായ്മ അംഗങ്ങൾ സ്വീകരിച്ചു. കൂട്ടായ്മയിലെ അംഗങ്ങളും, കുടുംബാംഗങ്ങളും, കണ്ണൂർ സി ആർ പി എഫ് പെൻഷൻ ഫോറം അംഗങ്ങളും, സെൻട്രൽ പാര മിലിട്ടറി എക്സ് സർവീസ് മെൻ അസോസിയേഷൻഅംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു.

ധർമ്മടത്തെ പരേതരായ അരിക്കോത്തൻഗോവിന്ദന്റെയും, രോഹിണി യുടെയും മകനാണ്. ധർമ്മടം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1987 ഇൽ സിആർപിഎഫിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആയി ജോയിൻ ചെയ്തു. 38 വർഷത്തെ രാജ്യ സേവനത്തിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഡപ്യൂട്ടി കമാണ്ടൻ്റ് ആയി പ്രൊമോഷൻ ലഭിച്ച പ്രദീപ്‌ കുമാർ ഛത്തീസ്‌ഗഡി ലെ റായ്പൂർ ഗ്രൂപ്പ് സെന്ററിൽ നിന്നും ആണ് വിരമിച്ചത്. നിലവിൽ കൂട്ടായ്മയുടെ പ്രസിഡന്റ് ആണ്.

ഇത്തരത്തിൽ ഒരു സ്വീകരണം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കവിത പ്രദീപ് ആണ് ഭാര്യ. പായൽ പ്രദീപ്‌, കാവ്യ പ്രദീപ് എന്നിവർ മക്കളാണ്.

അഡ്മിൻ സുരേശൻ എം, പ്രേമരാജൻ എ, തണൽ ഫൗണ്ടേഷൻ ചെയർമാൻ ബാബു പാറാൽ,

സി ആർ പി എഫ് പെൻഷൻ ഫോറം സെക്രട്ടറി എം.കെ ഗോപിനാഥ്, കെ.കെ പ്രദീപൻ എന്നിവർ സംസാരിച്ചു.

അഡ്മിൻ മാരായ കെ. ശ്രീകാന്ത്, കവിത എസ്.ജയൻ, എം.നിഷാന്ത് , ആർ.ഗണേശൻ , സുധീർ എരമം, പ്രകാശൻ മൊട്ടേമ്മൽ, വി.സി രാജേഷ് എന്നിവർ നേതൃത്വം നൽകി.

CRPF Deputy Commandant Dharmadamthe A.M. Pradeep Kumar, who retired after 38 years of service to the country, received a warm welcome at Thalassery Railway Station.

Next TV

Related Stories
വാക്കുതർക്കം ;  പെരിന്തൽമണ്ണയിൽ  ഭർത്താവ് ഭാര്യയെ   മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Apr 21, 2026 11:39 AM

വാക്കുതർക്കം ; പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

വാക്കുതർക്കം ; പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്...

Read More >>
തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി  പാർട്ടികൾ

Apr 20, 2026 02:13 PM

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി പാർട്ടികൾ

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി ...

Read More >>
ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം അടയാളപ്പെടുത്തണം

Apr 20, 2026 01:15 PM

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം അടയാളപ്പെടുത്തണം

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം...

Read More >>
തലശേരിയിൽ നിന്നും ട്രെയിനിൽ കയറിയ  മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം ; കോഴിക്കോട് സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ റിമാൻഡിൽ

Apr 19, 2026 01:46 PM

തലശേരിയിൽ നിന്നും ട്രെയിനിൽ കയറിയ മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം ; കോഴിക്കോട് സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ റിമാൻഡിൽ

തലശേരിയിൽ നിന്നും ട്രെയിനിൽ കയറിയ മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം ; കോഴിക്കോട് സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ...

Read More >>
മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

Apr 18, 2026 07:07 PM

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി...

Read More >>
തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ  സംഘടിപ്പിച്ചു.

Apr 18, 2026 09:33 AM

തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ സംഘടിപ്പിച്ചു.

തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ ...

Read More >>
Top Stories

News Roundup