തലശേരി - ചമ്പാട് റോഡിൽ മൂഴിക്കരയിലെ അപകടകുഴി വലുതാകുന്നു ; 'കുഴി'ക്കാര്യം മുന്നറിയിപ്പിലൊതുക്കി അധികാരികൾ

തലശേരി - ചമ്പാട് റോഡിൽ മൂഴിക്കരയിലെ അപകടകുഴി വലുതാകുന്നു ; 'കുഴി'ക്കാര്യം മുന്നറിയിപ്പിലൊതുക്കി  അധികാരികൾ
Apr 26, 2025 04:25 PM | By Rajina Sandeep

മൂഴിക്കര :(www.thalasserynews.in)തലശേരി - ചമ്പാട് റൂട്ടിൽ മൂഴിക്കരയിൽ റോഡിലുള്ള അപകടക്കുഴി വാഹനങ്ങൾക്കും, യാത്രക്കാർക്കും ഭീഷണിയാകുന്നു. ഇരുചക്രവാഹന യാത്രക്കാർക്കും, ഓട്ടോ യാത്രക്കാർക്കുമാണ് കുഴി ഏറെ ഭീഷണിയാവുന്നത്.ഏതാണ്ട് ഒരു മാസം

മുമ്പാണ്  റോഡരികിൽ  താറിംഗ് താഴ്ന്ന് കുഴി രൂപപ്പെട്ടു തുടങ്ങിയത്. ദിവസങ്ങൾ പിന്നിട്ടപ്പോൾ താറിംഗ് കൂടുതൽ അടർന്ന് താഴ്ന്ന് തീർത്തും അപകടാവസ്ഥയായി. ഡ്രൈവിംഗിനിടെ ദൂരെ നിന്നും കുഴി കാണാനാവില്ല. തൊട്ടടുത്ത് എത്തിയാൽ മാത്രമെ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുകയുള്ളൂ. പെട്ടെന്ന് കുഴികണ്ടാൽ തന്നെ എതിരെ വാഹനം വരുന്നതിനാൽ വെട്ടിക്കാനുമാവില്ല. പരാതികൾ ഏറിയതോടെ രണ്ടാഴ്ച മുമ്പ് റിഫ്ലക്ടർ സ്റ്റിക്കർ പതിച്ച ടാർ വീപ്പകൾ നിരത്തി വച്ച് അധികൃതർ മടങ്ങി. ഇതര സ്ഥലങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകളിലേക്കടക്കം ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. തലശേരി - കോപ്പാലം - പാനൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളടക്കമുള്ളവ വേറെയും. തിരക്ക് ഒഴിയാത്ത റോഡിലെ അപകടക്കുഴിയുടെ കാര്യം മുന്നറിയിപ്പിൽ മാത്രമൊതുക്കാതെ നികത്താൻ  അധികാരികൾ അടിയന്തിര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.  ഇതിന് സമീപത്തായി ജലനിധി കുടിവെള്ള വിതരണ പൈപ്പിടാൻ റോഡിന് കുറുകെ കുഴിയെടുത്തത് യഥാവിധി മൂടാത്തതും വാഹന യാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്

The dangerous pothole at Moozhikkara on the Thalassery-Champad road is getting bigger; authorities have issued a warning about the 'pothole' issue

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 27, 2025 02:43 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
മാഹി കമ്മ്യൂണിറ്റി കോളേജിൽ  ബിരുദ പ്രവേശനം

Jun 27, 2025 01:08 PM

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനം

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ...

Read More >>
കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; ഒരുക്കങ്ങൾ പൂർത്തിയായി

Jun 27, 2025 12:31 PM

കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; ഒരുക്കങ്ങൾ പൂർത്തിയായി

കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ വച്ച്...

Read More >>
വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jun 26, 2025 08:41 PM

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 26, 2025 02:33 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










Entertainment News





https://thalassery.truevisionnews.com/