ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ -മുഖ്യമന്ത്രി

ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ -മുഖ്യമന്ത്രി
Mar 20, 2025 09:59 PM | By Rajina Sandeep

(www.thalasserynews.in)ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നാണ് പ്രതികരണം. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.


സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സമരം തീര്‍ക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.


അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാന്‍ മന്ത്രി വീണാ ജോര്‍ജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണര്‍ വഴി കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി.


കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ റസിഡന്റ് കമ്മിഷണര്‍ വഴി നിവേദനം നല്‍കി. ആശാ വര്‍ക്കേഴ്‌സിന്റേത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


അപ്പോയിന്‍മെന്റിന് കത്ത് നല്‍കിയിരുന്നു. ജെ പി നഡ്ഡക്ക് ഇന്ന് തിരക്ക് ആയതു കൊണ്ടാകാം അനുമതി ലഭിക്കാതിരുന്നത്. അനുമതി ലഭിക്കുമെങ്കില്‍ ഇനി ഒരു ദിവസം വന്ന് അദേഹത്തെ കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


സമരം നടത്തുന്ന ആശാവര്‍ക്കേഴ്‌സുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ആശാ കേന്ദ്ര സ്‌കീം ആണ്, മാര്‍ഗ്ഗരേഖയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം മന്ത്രിയെ അറിയിക്കുമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Asha workers' strike: 'The state will also increase the honorarium as the center increases it' - Chief Minister

Next TV

Related Stories
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ  അറസ്റ്റിൽ

Jun 30, 2025 12:36 PM

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ ...

Read More >>
റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ  ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു

Jun 30, 2025 07:45 AM

റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു

റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ...

Read More >>
കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി  വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സമ്മാനിച്ചു

Jun 29, 2025 01:08 PM

കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സമ്മാനിച്ചു

കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫുട്ബോൾ...

Read More >>
തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Jun 28, 2025 03:47 PM

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം...

Read More >>
തലശ്ശേരി  എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

Jun 28, 2025 01:41 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന്...

Read More >>
പരിശോധന ശക്തം ;  തലശേരി  റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

Jun 28, 2025 12:28 PM

പരിശോധന ശക്തം ; തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
Top Stories










Entertainment News





https://thalassery.truevisionnews.com/