കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Oct 4, 2024 03:34 PM | By Rajina Sandeep

(www.thalasserynews.in)  വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ഒക്ടോബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ടെങ്കിൽ ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒക്ടോബർ ഏഴിന് തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഒക്ടോബർ എട്ടിന് മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

Widespread rain likely in next seven days in Kerala, yellow alert in four districts today

Next TV

Related Stories
വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

Oct 6, 2024 11:02 AM

വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Oct 5, 2024 03:16 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ആധാര പകർപ്പ് ഓൺലൈൻ  സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

Oct 5, 2024 02:12 PM

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ...

Read More >>
തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

Oct 5, 2024 01:08 PM

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ "അ" അക്ഷരങ്ങളുടെ...

Read More >>
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ;  കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:12 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി...

Read More >>
Top Stories

News Roundup