തലശേരി:(www.thalasserynews.in) വിടരും മുമ്പേ കൊഴിഞ്ഞ കുഞ്ഞു ജുവൽമരിയക്ക് കണ്ണീരോടെ വിട നൽകി കുട്ടികളും അധ്യാപകരും.ഇന്ദിരാഗാന്ധികോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ നഴ്സുമാരായ കാവുംപുറത്ത് ജോഷിയുടെയും റിൻസിയുടെയും മകൾ ജുവൽ മരിയ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ജോസ് ഗിരിയിലെ സാഞ്ചോസ് മെട്രോ പൊളിറ്റൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സ്കൂളിൽ പൊതുദർശനത്തിന് വച്ച മൃതദേഹം കണ്ട് കുട്ടികളും, അധ്യാപകരും പൊട്ടിക്കരഞ്ഞു. സഹോദരി: ആഷ് മിൻ മറിയ. സംസ്കാരം ഉദയഗിരി സെയ്ന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടന്നു
Tearful remembrance of little Jewel Maria in Thalassery; Teachers and children pay their last respects