Jul 19, 2025 06:35 PM

തലശേരി:(www.thalasserynews.in)തലശേരി നഗരത്തിൽ ട്രാഫിക്ക് നിയമങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്നവരായി വാഹന ഉടമകൾ മാറുന്നു. ഗതാഗതക്കുരുക്കിന് ഇടയാക്കും വിധം പലയിടങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് തടയാൻ ട്രാഫിക്ക് പോലീസ് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ പുല്ലുവിലയാണ് ചിലർ ഈ ബോർഡുകൾക്ക് നൽകുന്നത്. ടി.സി മുക്കിൽ എം എൽ എ ഓഫീസിന് സമീപം പാലത്തിന് കീഴെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിടത്ത് യാത്രക്കാരൻ നിർത്തിയിട്ട കാർ തീർത്തും നിയമലംഘനത്തിൻ്റെ നേർക്കാഴ്ചയായി.

ഈ പരിസരത്തുള്ള സിഐടിയു പ്രവർത്തകരായ ചുമട്ടുതൊഴിലാളികൾ വാഹനം നിർത്തരുതെന്ന് ഉടമയോട് പറഞ്ഞിട്ടും ധിക്കാരപരമായി പെരുമാറുകയും, വാഹനം നിർത്തി പോവുകയുമായിരുന്നത്രെ. സ്പീക്കറുടെ ഓഫീസ് പരിസരമായതുകൊണ്ടുതന്നെ ഈ ഭാഗത്തുള്ള നിയമലംഘനങ്ങളിൽ പൊലീസുകാർ ശക്തമായ നടപടി സ്വീകരിക്കാറുണ്ട്. ഇതിനിടയിലാണ് ഈ നിയമ ലംഘനം.

Traffic rules in Thalassery are 'grassroots'; Vehicles are being stopped as if they were meant to be

Next TV

Top Stories










News Roundup






//Truevisionall