കണ്ണൂരിൽ സ്വകാര്യ ബസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ  സ്വകാര്യ ബസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Apr 24, 2025 06:36 PM | By Rajina Sandeep

കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ബസിന്‍റെ ഡ്രൈവർ വി.കെ.റിബിന്‍റെ ലൈസൻസാണ് ആർടിഒ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പളളിക്കുന്നിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി ജലീൽ മരിച്ചിരുന്നു.

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം നേരത്തെ പുറത്തുവന്നിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് പിന്നിൽ നിന്ന് ഇടിച്ചത്.

ഇതോടെ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. മരം കടപുഴകി റോഡിലേക്ക് വീണു. ബസിന്‍റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മരത്തിലിടിച്ചാണ് ലോറി നിന്ന

Driver dies after private bus hits lorry in Kannur; Bus driver's license suspended

Next TV

Related Stories
തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണയാളെ മദ്യപനെന്ന് കരുതി അവഗണിച്ച് യാത്രക്കാർ ; ഹെൽത്ത് ഇൻസ്പക്ടറുടെ ഇടപെടലിൽ യുവാവിന് പുതുജീവൻ

Oct 17, 2025 01:23 PM

തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണയാളെ മദ്യപനെന്ന് കരുതി അവഗണിച്ച് യാത്രക്കാർ ; ഹെൽത്ത് ഇൻസ്പക്ടറുടെ ഇടപെടലിൽ യുവാവിന് പുതുജീവൻ

തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണയാളെ മദ്യപനെന്ന് കരുതി അവഗണിച്ച് യാത്രക്കാർ...

Read More >>
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ തലശേരിയിൽ പ്രതിഷേധ കരിദിന പരിപാടി നടത്തി

Oct 17, 2025 01:13 PM

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ തലശേരിയിൽ പ്രതിഷേധ കരിദിന പരിപാടി നടത്തി

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ തലശേരിയിൽ പ്രതിഷേധ കരിദിന പരിപാടി...

Read More >>
ജില്ലാ കായിക മേളക്ക് തലശേരിയിൽ പ്രൗഡോജ്വല തുടക്കം ; ഷൂ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികൾക്ക് പിടിഎ വാങ്ങി നൽകണമെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

Oct 17, 2025 08:54 AM

ജില്ലാ കായിക മേളക്ക് തലശേരിയിൽ പ്രൗഡോജ്വല തുടക്കം ; ഷൂ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികൾക്ക് പിടിഎ വാങ്ങി നൽകണമെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

ജില്ലാ കായിക മേളക്ക് തലശേരിയിൽ പ്രൗഡോജ്വല തുടക്കം ; ഷൂ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികൾക്ക് പിടിഎ വാങ്ങി നൽകണമെന്ന് സ്പീക്കർ അഡ്വ. എ.എൻ...

Read More >>
കെ.സി വേണുഗോപാലിനെതിരെ കോൺഗ്രസിൽ പടയൊരുക്കം ; എ.ഐ ഗ്രൂപ്പുകൾ സംഘടിക്കുന്നു.

Oct 17, 2025 08:45 AM

കെ.സി വേണുഗോപാലിനെതിരെ കോൺഗ്രസിൽ പടയൊരുക്കം ; എ.ഐ ഗ്രൂപ്പുകൾ സംഘടിക്കുന്നു.

കെ.സി വേണുഗോപാലിനെതിരെ കോൺഗ്രസിൽ പടയൊരുക്കം ; എ.ഐ ഗ്രൂപ്പുകൾ...

Read More >>
പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Oct 16, 2025 07:51 PM

പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ...

Read More >>
Top Stories

News Roundup

//Truevisionall