മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഇന്ന് വിധി ; പ്രതികൾ സിപിഎം പ്രവർത്തകർ

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ  സൂരജ് വധക്കേസിൽ ഇന്ന് വിധി ; പ്രതികൾ സിപിഎം പ്രവർത്തകർ
Mar 21, 2025 10:20 AM | By Rajina Sandeep


ബിജെപി - ആർഎസ്എസ് പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്ട്രീയവിരോധത്തിൽ കൊലപ്പെടുത്തിയ കേസിൽ ജില്ലാ സെഷൻസ് ജഡി കെ.ടി. നിസാർ അഹമ്മ ദ് ഇന്ന് വിധി പറയും. സിപിഎം പ്രവർത്തകനായ സൂരജ് ബിജെപിയിൽ ചേർന്നതിന്റെ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.


28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു. തുടക്കത്തിൽ 10 പേർക്കെതിരെ യായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നൽകിയ കുറ്റ സമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കൂടി കേസിൽ ഉൾപ്പെടുത്തി. രജീഷ്, മനോരാജ് എന്നീ വരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകി. 2010-ൽ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല.


സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ, പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. എൻ.ആർ. ഷാനവാസ് എന്നിവർ ഹാജരായി.


സിപിഎം പ്രവർത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസിൽ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസിൽ എൻ.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റു പറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയൻ്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കൻ വിട ഹൗസിൽ പ്രഭാകരൻ (65). പുതുശ്ശേരി ഹൗസിൽ കെ.വി. പദ്‌മനാഭൻ (67), മനോമ്പേത്ത് രാധാകൃഷ്ണൻ (60), എടക്കാട് കണ്ണവത്തിൻ മൂല നാഗത്താൻ കോട്ട പ്രകാശൻ (56), പുതിയ പുരയിൽ പ്രദീപൻ (58) എന്നിവരാണ് കേസിലെ പ്രതികൾ.


ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കൽ ഹൗസിൽ പി.കെ. ഷംസുദ്ദീൻ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രൻ എന്നിവർ സംഭവ ശേഷം മരിച്ചു.


2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെ ത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വെച്ചാണ് വച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുൻപ് സൂരജിനെ വധിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഇരു കാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു.

Verdict in the murder case of BJP worker Suraj in Muzhappilangad today; The accused are CPM workers

Next TV

Related Stories
തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി

Aug 23, 2025 10:03 PM

തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി

തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി...

Read More >>
കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

Aug 23, 2025 06:55 PM

കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന്...

Read More >>
നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Aug 23, 2025 11:21 AM

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

Aug 22, 2025 12:09 PM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ...

Read More >>
Top Stories










News Roundup






//Truevisionall