തലശേരി:(www.thalasserynews.in) തലശേരി കണ്ടിക്കലിൽ നിദ്രാ തീരം ശ്മശാനത്തിനടുത്ത് മൂന്ന് ഏക്കറോളം സ്ഥലം മണ്ണിട്ട് നികത്തിയ സ്ഥലം ഒരു മാസത്തിനകം പൂർവ സ്ഥിതിയിലാക്കാൻ സബ് കലക്ടർ ഉത്തരവിട്ടു.
ഇത് പ്രകാരം സ്ഥലത്ത് നിന്നും മണ്ണ് നീക്കം ചെയ്യാനാരംഭിച്ചു. കണ്ടിക്കലിൽ ഏക്കറുകണക്കിന് സ്ഥലം മണ്ണിട്ടുനികത്തിയതിനെതിരെ യൂത്ത് ലീഗ് ഈ മാസം 1ന് സ്ഥലത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. തുടർന്ന് പ്രവർത്തകർ മൺകൂനയിൽ കൊടിനാട്ടുകയും ചെയ്തു.


എന്നാൽ പ്രതിഷേധം ഷോവർക്കിലൊതുക്കാതെ കണ്ടിക്കലിൽ ഗുരുതര പാരിസ്ഥിതിക ആഘാതമുണ്ടാക്കും വിധം ഏക്കറുകണക്കിന് സ്ഥലം മണ്ണിട്ട് നികത്തിയതിനെതിരെ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി തഫ്ലിം മാണിയത്ത് തലശേരി സബ് കലക്ടർക്ക് നിവേദനം നൽകി. തുടർന്നാണ് കലക്ടർ ഒരു മാസത്തിനകം മണ്ണ് നീക്കം ചെയ്യാൻ ഉത്തരവിട്ടത്. ഇത് പ്രകാരം മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ ഇന്ന് മുതലാരംഭിച്ചു.
The Youth League's protest bore fruit; soil has begun to be removed from the areas that were filled with soil in Kandikal, Thalassery.