ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും
Oct 9, 2024 12:34 PM | By Rajina Sandeep

(www.thalasserynews.in) ഗുണ്ടാ നേതാവ് ഓം പ്രകാശിന് കുരുക്ക്. ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും.

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റേയും ശ്രീനാഥ് ഭാസിയുടേയും പേര് ഉണ്ട്. ഇരുവരും ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

. മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരെയും ചോദ്യം ചെയ്തേക്കും. അതേസമയം ഇരുവർക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നും സൂചനയുണ്ട്. ബിനു ജോസഫ് എന്ന ഇടനിലക്കാരന്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയിലെത്തിയത്.

കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

Om finds the presence of intoxication in Prakash's room and Prayaga will interrogate Martin and Srinath Bhasi

Next TV

Related Stories
'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

Oct 9, 2024 03:10 PM

'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 9, 2024 02:47 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
'ഞാനൊന്ന് പറഞ്ഞ് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട് സതീശൻ

Oct 9, 2024 12:30 PM

'ഞാനൊന്ന് പറഞ്ഞ് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട് സതീശൻ

എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട്...

Read More >>
നടൻ ടി പി മാധവൻ അന്തരിച്ചു

Oct 9, 2024 11:32 AM

നടൻ ടി പി മാധവൻ അന്തരിച്ചു

നടൻ ടി പി മാധവൻ...

Read More >>
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്

Oct 9, 2024 10:51 AM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന്...

Read More >>
അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

Oct 9, 2024 07:49 AM

അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥ; കോൺഗ്രസിനെ പരിഹസിച്ച്...

Read More >>
Top Stories