വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് ; നടക്കുക 178 വീടുകളുടെ താക്കോൽ ദാനം

വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് ; നടക്കുക  178 വീടുകളുടെ താക്കോൽ ദാനം
Feb 19, 2026 08:41 PM | By Rajina Sandeep

(www.pthalasserynews.in)മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്.

ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത്.

The first phase of Wayanad Township will be inaugurated on February 25; Key handover of 178 houses will take place

Next TV

Related Stories
തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ  അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

Feb 25, 2026 10:33 AM

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ...

Read More >>
കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

Feb 24, 2026 11:36 PM

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ...

Read More >>
തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

Feb 24, 2026 03:34 PM

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ...

Read More >>
ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

Feb 24, 2026 01:59 PM

ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

ശ്രീദേവ് കൃഷ്ണയെ...

Read More >>
കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ  ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

Feb 24, 2026 10:53 AM

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ...

Read More >>
Top Stories