പൃഥ്വിരാജിന് പിന്നാലെ ആസിഫലിയും; കേരള സൂപ്പർ ലീഗിൽ കണ്ണൂർ വാരിയേഴ്‌സ് ഉടമ

പൃഥ്വിരാജിന് പിന്നാലെ ആസിഫലിയും; കേരള സൂപ്പർ ലീഗിൽ കണ്ണൂർ വാരിയേഴ്‌സ് ഉടമ
Aug 17, 2024 09:33 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  പൃഥ്വിരാജിന് പിന്നാലെ സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി ആസിഫ് അലിയും. സൂപ്പർ ലീഗ് കേരള ടീമായ കണ്ണൂർ വാരിയേഴ്‌സിന്റെ ഉടമയായാണ് ആസിഫ് അലി എത്തുന്നത്.

ക്ലബിൽ നിക്ഷേപം നടത്തിയതിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ആസിഫ് അലി പറഞ്ഞു.

കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി ഡയറക്ടർ ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രോപ്പ് എംഡി മൈപ് ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്‌സി പ്രൊമോട്ടർ ഷമീം ബക്കർ എന്നിവരാണ് കണ്ണൂർ വാരിയേഴ്‌സിൽ ആസിഫ് അലിയുടെ സഹ ഉടമകൾ.

നേരത്തെ നടൻ പൃഥ്വിരാജ് ഫോഴ്സ് കൊച്ചിയെ സ്വന്തമാക്കിയിരുന്നു. തൃശൂർ ആസ്ഥാനമായ തൃശൂർ മാജിക്ക് എഫ്സിയിൽ പ്രമുഖ സിനിമാ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും നിക്ഷേപമുണ്ട്. സെപ്തംബർ ആദ്യ വാരമാണ് സൂപ്പർ ലീഗ് കേരളയ്ക്ക് തുടക്കമാകുന്നത്.

Prithviraj followed by Asifali;Owner of Kannur Warriors in Kerala Super League

Next TV

Related Stories
സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി  യു ഡി വൈ എഫ്.

Oct 8, 2024 10:06 PM

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ എഫ്.

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 8, 2024 08:36 PM

മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

Oct 8, 2024 03:42 PM

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും...

Read More >>
കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 12:29 PM

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക്...

Read More >>
ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന്  മുഖ്യമന്ത്രി

Oct 8, 2024 11:21 AM

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി...

Read More >>
Top Stories