പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ
Jul 11, 2024 02:45 PM | By Rajina Sandeep

കണ്ണൂർ (www.thalasserynews.in)  പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ. ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പ്രത്യേക പ്രസ്താവന നടത്ത്.

ബാച്ചുകൾ അനുവദിച്ചതോടു കൂടി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിൽ 120 അധിക ബാച്ചുകളും കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചും അനുവദിച്ചു.

താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത. മലപ്പുറം ഹുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും അനുവദിച്ചു.

കാസർഗോഡ് ഒരു സയൻസ് ബാച്ച് 4 ഹുമാനിറ്റീസ് ബാച്ചുകൾ 13 കൊമേഴ്‌സ് ബാച്ചുകളും അനുവദിച്ചു. 14,90,40,000 രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്. അതേസമയം ഇത്രയും ബാച്ചുകൾ അനുവദിച്ചതിൽ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Plus one seat crisis;State Govt by sanctioning additional batches

Next TV

Related Stories
രക്ഷാപ്രവര്‍ത്തനം’ നിയമസഭയില്‍; പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുത് - വി.ഡി സതീശന്‍

Oct 10, 2024 02:36 PM

രക്ഷാപ്രവര്‍ത്തനം’ നിയമസഭയില്‍; പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുത് - വി.ഡി സതീശന്‍

പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുത് - വി.ഡി...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 10, 2024 01:46 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

Oct 10, 2024 12:46 PM

ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത്...

Read More >>
'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

Oct 10, 2024 11:26 AM

'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 10, 2024 08:14 AM

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories